FLASH NEWS:

LP ക്ലാസിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചിരിക്കുന്നു ചാനല്‍ ലഭ്യമല്ലാത്തവര്‍ വിളിക്കുക9946245279

Friday 20 November 2015

ഉഗ്രം ഉജ്ജ്വലം...

          ഇത്തവണത്തെ ചവറ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ മുളയ്ക്കല്‍ എല്‍.പി.എസ്സിന് ചരിത്രനേട്ടം. തേവലക്കര ഹൈസ്കൂളുകളില്‍ നടന്ന ഉപജില്ലാ മേളയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചരിത്രവിജയമാണ് നേടിയത്. പ്രവൃത്തിപരിചയമേളയിലും സാമൂഹ്യശാസ്ത്രമേളയിലും നമ്മുടെ വിദ്യാലയത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു.
പ്രവൃത്തിപരിചയമേളയില്‍ മികച്ചവിജയം നേടിയനമ്മുടെ കുട്ടികള്‍ 6500 പോയിന്‍റുകള്‍ നേടി ഹയര്‍സെക്കന്ററി സ്കൂളുകളെപ്പോലും പിന്നിലാക്കിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. തത്സമയനിര്‍മ്മാണ മത്സരത്തിലും പ്രദര്‍ശനത്തിലും നമ്മള്‍ ഒന്നാം സ്ഥാനത്തെത്തി. തത്സമയനിര്‍മ്മാണത്തില്‍ പങ്കെടുത്ത 10 ഇനങ്ങളില്‍ 8 എണ്ണത്തിലും നമ്മുടെ മിടുക്കര്‍ ഒന്നാം സ്ഥാനം നേടി.
    കാളിദാസ് മനു (ഇലക്ട്രിക്കല്‍ വയറിംഗ്), ആന്‍മറിയം ജോണ്‍ (കാര്‍ഡ്,ചാര്‍ട്ട്കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍) അനന്തകൃഷ്ണന്‍ (മരപ്പണി), അനന്തു. ആര്‍ (മരത്തില്‍കൊത്തുപണി) , അമ്പുഗണേഷ് (ഈറ, മുള ഉത്പന്നങ്ങള്‍), സഫ്ന. എന്‍ (പനയോല ഉത്പന്നങ്ങള്‍), സഞ്ജയ് (നൂല്‍പാറ്റേണ്‍), സുല്‍ത്താന. എ (ബുക്ക് ബൈന്റിംഗ്) ഇവര്‍ പുനലൂരില്‍ നടന്ന ജില്ലാ മേളയിലേക്ക് യോഗ്യത നേടുകയും പങ്കെടുക്കുകയും ചെയ്തു.
                   ജില്ലാമേളയില്‍ കാളിദാസ് മനുവിനും ആന്‍മറിയംജോണിനും ഒന്നാം സ്ഥാനവും അനന്തുവിനും അമ്പുവിനും രണ്ടാം സ്ഥാനവും അനന്തകൃഷ്ണന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലയില്‍ നമ്മുടെ സ്കൂള്‍ നാലാം സ്ഥാനത്തെത്തി.
                  സാമൂഹ്യശാസ്ത്രമേള ചവറ ഉപജില്ലാ ക്വിസ് മത്സരത്തില്‍ നമ്മുടെ നാലാം ക്ലാസിലെ കൂട്ടുകാര്‍ അഞ്ജനവിനോദും ആദിത്യരമേശും ചേര്‍ന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. കൊട്ടാരക്കരയില്‍ നടന്ന ജില്ലാ മത്സരത്തില്‍ നമ്മുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്രമോഡലില്‍ എ ഗ്രേഡും ലഭിച്ചതിലൂടെ നമ്മുക്ക് ചവറ ഉപജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു.

              മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെയും പ്രോത്സാഹനവും പരിശീലനവും നല്‍കിയ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നമ്മുക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
ഇതില്‍ നമ്മള്‍ പ്രത്യേകം നന്ദി പറയേണ്ടത് നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരുടെ പുത്രനായ മുളയ്ക്കല്‍ ശ്രീ. ഫിലിപ്പ് തരകനാണ്. മുളയക്കല്‍ ശ്രീ. ഉമ്മന്‍തരകന്റെ അനുസ്മരണ ദിനാചരണത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം നല്‍കിയ സാമ്പത്തിക സഹായമാണ് ഈ നേട്ടത്തില്‍ നമ്മുക്ക് ഊര്‍ജ്ജമായത്. അദ്ദേഹത്തിന്റെ നല്ല മനസ്സിന് ഈ സന്തോഷ വേളയില്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

                     

Sunday 7 June 2015

പരിസ്ഥിതി ദിനാഘോഷം 2015 



ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി...
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി...
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി...
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി....


 ഇത്പ്രാണവായുവിന്നായിനടുന്നു...
ഇതു മഴക്കായി തൊഴുതുനടുന്നു...
അഴകിനായ്.. തണലിനായ്.. തേന്‍ പഴങ്ങള്‍ക്കായ്..
ഒരു നൂറു തൈകള്‍ നിറഞ്ഞു നടന്നു..
                                                                                                                             (ഒരു തൈ നടാം ...)

ചൊരിയും മുലപ്പാലിന്നോര്‍മ്മയുമായി..
പകരം തരാന്‍ കൂപ്പുകൈ മാത്രമായി..
ഇതു ദേവി ഭൂമിതന്‍ ചൂടല്‍പ്പമാറ്റാന്‍..
നിറ കണ്ണുമായ് ഞങ്ങള്‍ ചെയ്യുന്ന പൂജ..
                                 (ഒരു തൈ നടാം ...)

( കേരളാ സര്‍ക്കാര്‍ ഹരിതശ്രീ പ്രോജക്ട് ..  
ആലാപനം : ജി.വേണുഗോപാല്‍, ശ്രേയ ജയദീപ്)



ജൂണ്‍ 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈ ഗാനത്തിന്‍റെ അന്തരീക്ഷത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേഷ് കുമാറും പിറ്റിഎ പ്രസിഡന്‍റ് നിസ്സാര്‍ മേക്കാടും ചേര്‍ന്ന് പേരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ്സും സ്കൂള്‍ ലീഡറും പരിസ്ഥിതി ദിന പ്രസംഗം നടത്തി. വൈകിട്ട് എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Tuesday 2 June 2015

ദേവലോകക്കരക്ക് ഉത്സവമായി മാറിയ പ്രവേശനോത്സവം...


                              തേവലക്കരയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കൂള്‍ പ്രവേശനോത്സവമെന്ന് പങ്കെടുത്ത എല്ലാവരും ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ട ആഘോഷമാണ് മുളയ്ക്കല്‍ എല്‍.പി.എസ്സില്‍ നടന്നത്. തേവലക്കരയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളായ മുളയ്ക്കല്‍ എല്‍.പി.എസ്സില്‍ ആദ്യമായി നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും മറക്കാനാവാത്ത അനുഭവമാണ് നല്‍കിയത്.
                            തേവലക്കര മണ്ഡപം ജംഗ്ഷനില്‍ നിന്നാരംഭിച്ച ഗംഭീരഘോഷയാത്രയില്‍ 2,3,4 ക്ലാസിലെ കുട്ടികളും രക്ഷാകര്‍ത്താക്കളുമാണ് പങ്കെടുത്തത്. അനൗണ്‍സ്മെന്‍റ് വാഹനത്തിന് പിന്നില്‍ ഗംഭീര വാദ്യമേളവും ബാനറിന് പിന്നിലായി വാര്‍ഡ് മെമ്പര്‍ ശ്രീ.രാജേഷ്കുമാര്‍, ശ്രീമതി. സിബി അലക്സ് തരകന്‍, പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ. നിസാര്‍ മേക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ബലൂണുകളും റിബണുകളും വര്‍ണപൂക്കളുമായി നീങ്ങിയ കുരുന്നുകള്‍ കാഞ്ഞിരവിള ജംഗ്ഷനില്‍ എത്തി‌‌
                             പുതുതായി സ്കൂളില്‍ പ്രവേശനം നേടിയ കുട്ടികളും  രക്ഷാകര്‍ത്താക്കളെയും കാഞ്ഞിരവിള ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഷൈന സുമേഷും മറ്റ് വിശിഷ്ടാഥിതികളും ചേര്‍ന്ന് സ്വീകരിച്ചു. പുതുതായി എത്തിയ 170 കുട്ടികളും രക്ഷാകര്‍ത്താക്കളും കൂടിച്ചേര്‍ന്നതോടു റോഡ് നിറഞ്ഞ ഘോഷയാത്ര സ്കൂളിലേക്ക് നീങ്ങി. 
                           തോരണങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് കടന്നു വന്ന ഘോഷയാത്രയെതുടര്‍ന്ന് പുതുതായി സ്കൂളില്‍ എത്തിച്ചേര്‍ന്ന 170 കുട്ടികള്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കി. തുടര്‍ന്ന് സമ്മേളനം നടന്നു. കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയില്‍ ബുക്കുകളും പരീക്ഷാബോര്‍ഡും പെന്‍സിലും അടങ്ങിയിരുന്നു. 100രൂപ വിലവരുന്ന ഈ സമ്മാനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കിയത് കൈപ്പുഴ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യാണ്. ബാങ്കിന്‍റെ സാരഥി ശ്രീ. കാഞ്ഞിരവിളഷാജഹാന്‍ കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതികളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.
                  കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കു ആഹ്ളാദകരവും നാടിന് ആവേശകര മായിത്തീരുകയും ചെയ്ത പ്രവേശനോത്സവത്തെപ്പറ്റി ബി.ആര്‍.സി  കോ ഓര്‍ഡിനേറ്റര്‍ സേതുലക്ഷമിടീച്ചര്‍ അഭിപ്രായപ്പെട്ടത് ജില്ലാ പ്രവേശനോത്സവത്തിന്‍റെ പകിട്ടുള്ള പ്രവേശനോത്സവമെന്നാണ്.
                            

Friday 29 May 2015

തേവലക്കര ഗ്രാമപഞ്ചായത്ത്തല സ്കൂള്‍പ്രവേശനോത്സവം മുളയ്ക്കല്‍എല്‍.പി.എസ്സില്‍...

 

              നമ്മുടെ വിദ്യാലയത്തില്‍ ആദ്യമായാണ് പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം നടക്കുന്നത്. നമ്മുടെ വിദ്യാലയചരിത്രത്തില്‍ ഏവര്‍ക്കും മറക്കാനാകാത്ത ദിനമാക്കി ഈ സ്കൂള്‍ വര്‍ഷത്തിലെ ആദ്യ ദിനം മാറ്റുവാന്‍ നമ്മുക്ക് ഏവര്‍ക്കും പ്രവര്‍ത്തിക്കാം... ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായും പരിപാടിയില്‍ പങ്കെടുക്കുന്നതിനായും ഏവരെയും സ്വാഗതം ചെയ്യുന്നു...