FLASH NEWS:

LP ക്ലാസിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചിരിക്കുന്നു ചാനല്‍ ലഭ്യമല്ലാത്തവര്‍ വിളിക്കുക9946245279

Monday 24 December 2012

Sunday 18 November 2012

ചവറ ഉപജില്ലാ കായിക-ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേള 2012-13 മുളയ്ക്കല്‍ എല്‍.പി.എസ്. നേട്ടത്തിന്‍റെ നെറുകയില്‍.


                 കായിക മേള:
അഞ്ജലി പ്രദീപ്‌ 50M,100M ഓട്ടത്തില്‍ വിജയിച്ചു. 
4x100M റിലേയില്‍ അഞ്ജലി,നവ്യ,ഷേബ,അല്ജസീറമോള്‍ ഒന്നാം സ്ഥാനം നേടി..
               ഗണിതശാസ്ത്രമേള: 
ക്വിസ് മല്‍സരത്തിലും സ്റ്റില്‍ മോഡല്‍ വിഭാഗത്തിലും  ആനന്ദു ബി ഒന്നാം സ്ഥാനം നേടി..
                  ശാസ്ത്രമേള: 
ശാസ്ത്രചാര്‍ട്ട് ഷാഹിന എസ്.എച്ച്., ശ്രീലക്ഷ്മി എന്നിവര്‍ ഒന്നാം സ്ഥാനം നേടി..
             സാമൂഹ്യ ശാസ്ത്രമേള: 
ചാര്‍ട്ട് രശ്മി ആര്‍ നാഥ്, ഷിഫാന എന്നിവര്‍ രണ്ടാം സ്ഥാനം നേടി..
              പ്രവൃത്തി പരിചയമേള..
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എക്സിബിഷനില്‍ ഓവറോള്‍ചാമ്പ്യന്‍ഷിപ്പ്
ഓണ്‍ ദി സ്പോട്ട് നിര്‍മ്മാണ മത്സരത്തില്‍,
മുഹമ്മദ്‌ സുഫിയാന്‍ (ഈറ,മുള ഉല്‍പ്പന്നങ്ങള്‍)
നന്ദു കൃഷ്ണന്‍ (മരത്തില്‍ കൊത്തുപണി)
അന്‍സില്‍ സലിം (സ്ട്രോബോര്ട് ഉല്‍പന്നങ്ങള്‍)
ഹരി കൃഷ്ണന്‍ (വൈദ്യുത വയറിംഗ്)
സൂരജ്‌ എസ്.ദേവന്‍ (നൂല്‍ പാറ്റേണ്‍)
അക്ഷത (പേപ്പര്‍ ക്രാഫ്റ്റ്‌)  എന്നിവര്‍ വിജയിച്ചു..

Friday 19 October 2012


കുട്ടികളുടെ സര്‍ഗത്മക രചനകള്‍ ഉള്‍പ്പെടുത്തി
എല്ലാവര്‍ഷവും  പ്രസിദ്ധീകരിക്കുന്ന  സ്കൂള്‍ മാഗസിന്‍ .

Tuesday 14 August 2012

സ്വാതന്ത്ര്യദിനാശംസകള്‍


Wednesday 25 July 2012

മുളയ്ക്കല്‍ ഉമ്മന്‍തരകന്‍ അനുസ്മരണദിനാചരണം 2012

         നമ്മുടെ സ്കൂള്‍ സ്ഥാപക മാനേജരും തേവലക്കരയുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന   മുളക്കല്‍ ഉമ്മന്‍തരകന്‍ ഓര്‍മ്മയിട്ട് 2012 ജൂലൈ 09 ന് 17 വര്‍ഷം പൂര്‍ത്തിയായി. സ്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം തേവലക്കര ചാലിയത്ത്‌ മുസ്ലിം ജമാഅത്ത്‌ ഇമാം ഹാജി മുഹമ്മദ് കുഞ്ഞ് ഉത്ഘാടനം ചെയ്തു. റവ. ഫാദര്‍ ജോണ്‍ ഗീവര്‍ഗീസ്‌ അനുസ്മരണ പ്രഭാഷണം നടത്തി. തേവലക്കര ഗ്രാമ പഞ്ചായത്ത് മെംബര്‍ ശ്രീ. രാജേഷ്കുമാര്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ജോണ്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സിബി അലക്സ്‌തരകന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് തങ്കമണിയമ്മ നന്ദിയും പറഞ്ഞു.




Tuesday 24 July 2012

MUHAMMED SUFIYAN
LSS WINNER 2011-2012 

LSS പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് സുഫിയാന് അഭിനന്ദനങ്ങള്‍...

Thursday 5 April 2012


പൊതുസമ്മേളനഉദ്ഘാടനം
അഭിവന്ദ്യ ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു.
 
ANNUAL DAY CELEBRATION 2011-2012 

Sunday 19 February 2012

മലയാളംമീഡിയം ക്ലാസുകളിലേക്കുള്ള  വാര്‍ഷികപരീക്ഷ TIME TABLEനായി Click here..