FLASH NEWS:

LP ക്ലാസിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചിരിക്കുന്നു ചാനല്‍ ലഭ്യമല്ലാത്തവര്‍ വിളിക്കുക9946245279

Sunday 23 June 2013

പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ് 2013-2014
          ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷ വിഭാഗങ്ങളായി കണക്കാക്കുന്നത്.   സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍, സര്‍ക്കാര്‍ അംഗീകൃത എയ്ഡഡ് സ്കൂളുകള്‍, അഫിലിയേഷനുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.  ഒരു കുടുംബത്തില്‍നിന്ന് പരമാവധി രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും.  അപേക്ഷകര്‍ മുന്‍ വാര്‍ഷിക പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു വാങ്ങി വിജയിച്ചിരിക്കണം. ഒന്നാം ക്ളാസുകാര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വരുമാനം സംബന്ധിച്ച് സ്വയം തൊഴിലിലേര്‍പ്പെട്ടവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ജോലിയുള്ളവര്‍ ഓഫിസ് മേധാവിയില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്.  കുട്ടിയുടെ മതം സംബന്ധിച്ച് രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാകും.  വില്ളേജ് ഓഫിസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റോ മുദ്രപത്രത്തിലുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വരുമാനം, മതം എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂലൈ 31നകം സമര്‍പ്പിക്കണം.  അപേക്ഷകരുടെ ആധാര്‍ നമ്പര്‍, യു.ഐ.ഡി നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷയില്‍ ചേര്‍ക്കാന്‍ വിട്ടുപോകരുത്.  മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് ലഭിച്ചവര്‍ അപേക്ഷാഫോറത്തില്‍ ‘റിന്യൂവല്‍’ എ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്ത് പുതിയ അപേക്ഷ നല്‍കണം.വിദ്യാര്‍ഥി പഠിക്കുന്ന സ്കൂളിലല്ലാതെ മറ്റൊരിടത്തും അപേക്ഷ സ്വീകരിക്കുന്നതല്ല
അപേക്ഷഫോമിനായി click ചെയ്യു
നിര്‍ദേശങ്ങള്‍ click ചെയ്യു
അവസാന തീയതി 31-7-2013