FLASH NEWS:

LP ക്ലാസിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചിരിക്കുന്നു ചാനല്‍ ലഭ്യമല്ലാത്തവര്‍ വിളിക്കുക9946245279

Friday 20 November 2015

ഉഗ്രം ഉജ്ജ്വലം...

          ഇത്തവണത്തെ ചവറ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ മുളയ്ക്കല്‍ എല്‍.പി.എസ്സിന് ചരിത്രനേട്ടം. തേവലക്കര ഹൈസ്കൂളുകളില്‍ നടന്ന ഉപജില്ലാ മേളയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചരിത്രവിജയമാണ് നേടിയത്. പ്രവൃത്തിപരിചയമേളയിലും സാമൂഹ്യശാസ്ത്രമേളയിലും നമ്മുടെ വിദ്യാലയത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു.
പ്രവൃത്തിപരിചയമേളയില്‍ മികച്ചവിജയം നേടിയനമ്മുടെ കുട്ടികള്‍ 6500 പോയിന്‍റുകള്‍ നേടി ഹയര്‍സെക്കന്ററി സ്കൂളുകളെപ്പോലും പിന്നിലാക്കിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. തത്സമയനിര്‍മ്മാണ മത്സരത്തിലും പ്രദര്‍ശനത്തിലും നമ്മള്‍ ഒന്നാം സ്ഥാനത്തെത്തി. തത്സമയനിര്‍മ്മാണത്തില്‍ പങ്കെടുത്ത 10 ഇനങ്ങളില്‍ 8 എണ്ണത്തിലും നമ്മുടെ മിടുക്കര്‍ ഒന്നാം സ്ഥാനം നേടി.
    കാളിദാസ് മനു (ഇലക്ട്രിക്കല്‍ വയറിംഗ്), ആന്‍മറിയം ജോണ്‍ (കാര്‍ഡ്,ചാര്‍ട്ട്കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍) അനന്തകൃഷ്ണന്‍ (മരപ്പണി), അനന്തു. ആര്‍ (മരത്തില്‍കൊത്തുപണി) , അമ്പുഗണേഷ് (ഈറ, മുള ഉത്പന്നങ്ങള്‍), സഫ്ന. എന്‍ (പനയോല ഉത്പന്നങ്ങള്‍), സഞ്ജയ് (നൂല്‍പാറ്റേണ്‍), സുല്‍ത്താന. എ (ബുക്ക് ബൈന്റിംഗ്) ഇവര്‍ പുനലൂരില്‍ നടന്ന ജില്ലാ മേളയിലേക്ക് യോഗ്യത നേടുകയും പങ്കെടുക്കുകയും ചെയ്തു.
                   ജില്ലാമേളയില്‍ കാളിദാസ് മനുവിനും ആന്‍മറിയംജോണിനും ഒന്നാം സ്ഥാനവും അനന്തുവിനും അമ്പുവിനും രണ്ടാം സ്ഥാനവും അനന്തകൃഷ്ണന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലയില്‍ നമ്മുടെ സ്കൂള്‍ നാലാം സ്ഥാനത്തെത്തി.
                  സാമൂഹ്യശാസ്ത്രമേള ചവറ ഉപജില്ലാ ക്വിസ് മത്സരത്തില്‍ നമ്മുടെ നാലാം ക്ലാസിലെ കൂട്ടുകാര്‍ അഞ്ജനവിനോദും ആദിത്യരമേശും ചേര്‍ന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. കൊട്ടാരക്കരയില്‍ നടന്ന ജില്ലാ മത്സരത്തില്‍ നമ്മുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്രമോഡലില്‍ എ ഗ്രേഡും ലഭിച്ചതിലൂടെ നമ്മുക്ക് ചവറ ഉപജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു.

              മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെയും പ്രോത്സാഹനവും പരിശീലനവും നല്‍കിയ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നമ്മുക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
ഇതില്‍ നമ്മള്‍ പ്രത്യേകം നന്ദി പറയേണ്ടത് നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരുടെ പുത്രനായ മുളയ്ക്കല്‍ ശ്രീ. ഫിലിപ്പ് തരകനാണ്. മുളയക്കല്‍ ശ്രീ. ഉമ്മന്‍തരകന്റെ അനുസ്മരണ ദിനാചരണത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം നല്‍കിയ സാമ്പത്തിക സഹായമാണ് ഈ നേട്ടത്തില്‍ നമ്മുക്ക് ഊര്‍ജ്ജമായത്. അദ്ദേഹത്തിന്റെ നല്ല മനസ്സിന് ഈ സന്തോഷ വേളയില്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.